വയ്യ, മടുത്തു എല്ലാം,
രാവിലെ എണീക്കലും, രാത്രിയിലെ ഉറക്കവും
നാലു ചുമരുകള്‍ക്കുള്ളിലെ സംക്രമണങ്ങളും!
കാലിപ്പേഴ്സെന്നേനോക്കി ചിരിച്ചു -
വിഷത്തിനായാലും കയറിനായാലും കാശു വേണം.
തൊപ്പിയും ജാക്കറ്റുമിട്ടു തണുത്ത വൈകീട്ടിറങ്ങിത്തിരിച്ചു,
മഞ്ഞയും പച്ചയും നിറമുള്ള ഏ.റ്റി.എമ്മില്‍ നിന്നു
മിനിമം ബാലന്‍സു പൊട്ടിയ്ക്കാന്‍,
മരിച്ചാല്‍ പിന്നെന്തിനൊരഞ്ഞൂറു രൂപ മിച്ചം?
വിഷം വില്‍ക്കുന്ന കടയില്‍
ഇളിച്ചു കൊണ്ടഞ്ഞൂറു നീട്ടി -
“ചെയ്ഞ്ചില്ല സാറേ”,
ഇവനേയും ‘സാറേ’ന്നു വിളിക്കണം,
മടുത്തെന്റ്റെ സാറേ ജീവിതം!
അകത്തേയ്ക്കു പോയ സാറിനെ കാണുന്നില്ല-
“നീയൊന്നകത്തേയ്ക്കു വാ”
“താടിയും കറുത്ത കണ്ണടയും, നീ അല്‍-ഖൈദയാ?“
ട്രാന്‍സാക്ഷന്‍ സ്ലിപ്പു കാട്ടി, സീരിയല്‍-
നമ്പറില്ലാത്ത നോട്ടു കീറി, തടിതപ്പി.
മരിയ്ക്കാനായില്ലെങ്കിലും മഞ്ഞയും പച്ചയും ഏ.റ്റി.എമ്മിനെ-
ക്കൊല്ലാതിനി റൂമിലേയ്ക്കില്ല!
വെയ്ച്ചടിച്ചു ചെന്നപ്പോളവിടെയൊരാള്‍ക്കൂട്ടം -
മഞ്ഞയും പച്ചയും ഏ.റ്റി.എം
ബോംബു പൊട്ടി മരിച്ചു കിടക്കുന്നു!
Showing posts with label (പൊട്ട)ക്കവിത. Show all posts
Showing posts with label (പൊട്ട)ക്കവിത. Show all posts
Wednesday, December 26, 2007
Monday, December 24, 2007
ക’ദ’നം
എവിടെ നിന്നെന്നറിയാത്ത കുറെ ചിന്തകള്‍ പിച്ചിചീന്തിയപ്പോള്‍
അവയ്ക്കു തിന്നാന്‍ ഞാന്‍
ഇറച്ചിക്കടയില്‍ മിച്ചം വന്ന
കുടലും കരളും പിടച്ചിട്ടും മരിയ്ക്കാത്ത തലകളും ഇട്ടു കൊടുത്തു...
മരിക്കാന്‍ മടിച്ചു പിടഞ്ഞുപിടഞ്ഞോര്‍മ്മകള്‍ മരിക്കുമ്പോള്‍
ഞാനേമ്പ്ക്കം വിടാന്‍ മറന്നില്ല
നാളെ ജോലിയ്ക്കു പോകണമെന്നും അലാറം വെയ്ക്കണമെന്നും
തീരെയും മറന്നില്ല....

Sunday, August 26, 2007
പേരില്ലാക്കവിതകള്‍ - 1
തീവ്രപ്രണയത്തിന്റെ ഒരു നൊമ്പരപ്പൂ
എന്റെ മുന്‍പില്‍ വിരിഞ്ഞു നില്‍ക്കുന്നു -
ഇതു രാത്രിയുടെ പുഷ്പം
അവള്‍ക്കേതു നിറമെന്നറിയില്ലെനിക്ക്;
അതിരുകള്‍ കവിഞ്ഞൊഴുകുന്ന ഈ പ്രണയത്തെ
ഞാനേതു കൈക്കുമ്പിളിലൊതുക്കും?
‘ഓട്ടക്കൈയന്റെ’ വിധിയ്ക്കരെ പഴിക്കാന്‍?
ആദം അബൂവാലാ ഷേയ്ക്കിന്റെ വരികള്‍ മനസ്സില്‍ -
“തും ആയെ സിന്ദഗീ മേ തോ ബര്‍സാത്ത് കീ തരഹ്”
അടുത്ത വരി ഞാന്‍ മനപ്പൂര്‍വ്വം മറക്കുന്നു,
പിന്നെയെപ്പോഴെങ്കിലുമാകട്ടെ, ഇപ്പോള്‍.......:
പകലാവോളം ഞാനീ നൊമ്പരപ്പൂവിനു തണല്‍
രാവിന്റെ മടിയില്‍ തലചായ്ച്ചവള്‍ക്കായ് തേങ്ങുന്നു ഞാന്‍,
Pulariyalavalude.yithalil seshicha kannu neere
Panineerennaro vilichu, athinu sugandhamundathre!!
***********
Punarjaniyude katha padiyethenkilum
Daivamente munpilavatharichenkil!

ഒരു കവിത(?)
മേഘങ്ങള്ക്കുയരെ ന്ജാനൊരു നിമിഷം കടം കൊണ്ടു
അതിലെന്നും ന്ജാനും നീയും, സുന്ദരം!
അതിനെപ്പറിച്ചെടുത്തെ൯റ്റെ കഴിന്ജകാലം
ഓ൪മ്മയാക്കി,
'ഇന്ന'തു സ്വപ്നമാക്കി,
'നാളേ'യ്ക്കതു നിരാശയും!
അതിലെന്നും ന്ജാനും നീയും, സുന്ദരം!
അതിനെപ്പറിച്ചെടുത്തെ൯റ്റെ കഴിന്ജകാലം
ഓ൪മ്മയാക്കി,
'ഇന്ന'തു സ്വപ്നമാക്കി,
'നാളേ'യ്ക്കതു നിരാശയും!
Thursday, August 2, 2007
ഉദകപ്പോള
പ്റണയത്തി൯റ്റെ ഉദകപ്പോളകള്
എ൯റ്റെ മു൯പില് വിരിയുന്നു, കൊഴിയുന്നു....
പ്റണയത്തിനൊരു അന്ത്യോദകം ന്ജാനെഴുതാ൯ കൊതിക്കുന്നു....
എങ്കിലും മരിക്കാത്ത പ്റണയമാകുന്നൂ നീയെനിക്ക്......
അfഗാ൪ നീ ആരെന്നാരുമറിയുന്നില്ലാ....
നിന്നെ അറിയുന്നവള് നിന്നെ അറിയുന്നുമില്ലാ....

Sunday, July 15, 2007
ജീവിതം...
അരികിലില്ലാത്ത ഇഷ്ടന്ഗളെയും
അരികിലുള്ള നഷ്ടന്ഗളെയും
ന്ജാ൯ ജീവിതം എന്നു വിളിച്ചു;
ഇതനുവദിച്ചതാണു ജീവിതം എന്നോടു ചെയ്ത ഔദാര്യം!
അരികിലുള്ള നഷ്ടന്ഗളെയും
ന്ജാ൯ ജീവിതം എന്നു വിളിച്ചു;
ഇതനുവദിച്ചതാണു ജീവിതം എന്നോടു ചെയ്ത ഔദാര്യം!
Subscribe to:
Posts (Atom)