Friday, August 27, 2010

റിട്ടയര്‍മെന്റ്

പെന്‍ഷന്‍ - ഒന്ന്

മണ്ണും പൊടിയും നിറഞ്ഞ ഇടുങ്ങിയ ഗലികളിലൂടെ നടന്നാല്‍ തിരക്കു പിടിച്ച ആശുപത്രി കവലയില്‍ എത്താം. മെയിന്‍ ഗേറ്റ് താണ്ടി മതിലിനോടു ചേര്‍ന്നു നടന്നാല്‍ പിന്നിലെ ചെറിയ നട യാത്രക്കാര്‍ക്കുള്ള ഗേറ്റ്-ഇനരുകില്‍ എത്താം. അവിടെയാണു വഴിവാണിഭം പൊടിപൊടിക്കുന്നത്.

"कुछ तोह नाज़ुक मिज़ाज हे हम भी!
ओर यह चोट भी नयी हे अभी!!"

അസ്ലാം-ഇന്റെ പെട്ടിക്കടയില്‍ നിന്നും കരകരപ്പോടെ ഗുലാം അലി മുഴങ്ങി കേള്‍ക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഗസലുകളും രാഷ്ട്രീയവും അങ്ങനെ എന്തൊക്കെയോ എല്ലാം നിറഞ്ഞു നിന്ന കാലഘട്ടങ്ങളിലേതോ ഒന്നില്‍; ഒരിക്കലും നിലയ്ക്കില്ല എന്നു തോന്നിയ പ്രവാഹങ്ങള്‍ക്കൊടുവില്‍ അടിഞ്ഞു കൂടിയതാണീ തീരത്ത്. ഗംഗ എന്ന മഹാനദിയുടെ തീരത്ത്.

"नमस्ते! थोडा बैतियेगा! अभी आप का पान बनाते हैं! भीड़ ख़तम होने दीजिये!" അവനറിയാം എനിക്ക് ധൃതി ഒന്നും ഇല്ല എന്ന്.

ഒരിക്കലും കരുതിയതല്ല ജീവിതത്തിന്റെ 'മുഖ്യധാര'യില്‍ എത്തിപ്പെടും എന്ന്. എങ്ങിനെയൊക്കെയോ ഇവിടെ എത്തിച്ചേര്‍ന്നു.

(തുടരും)

വീണ്ടും...

ഒരുപാടു നാളായി ഈ വഴിയൊക്കെ വന്നിട്ട്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, അവസരം ഇല്ലാഞ്ഞിട്ടുമല്ല. മാറ്റം എന്ന അനിവാര്യതയിലൂടെ ഞാനും കടന്നു പോവുകയായിരുന്നു; അല്ല,കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു! പ്രവാസങ്ങള്‍ക്കിടയില്‍ ഒരു ചെറിയ ദേശവാസ സുഷുപ്തിയിലായിരുന്നു എന്നു വേണമെങ്കിലും പറയാം. അതോ ജീവിതത്തിരക്കിലായിരുന്നോ?

എന്തായാലും ഞാന്‍ തിരിച്ചു വരാന്‍ തീരുമാനിച്ചു. എന്‍റെ ഭാഷ പറയാനുള്ള (എഴുതുന്നതു പറച്ചിലിന്റെ രൂപാന്തരമല്ലേ?) കൊതി കൊണ്ട്...


ഒരുപാടു നന്ദി എപിക് ബ്രൌസര്‍-ഇന്‌; മലയാളം അനായാസം ഇതില്‍ ടൈപ്പ് ചെയ്യാം.
http://www.epicbrowser.com/
ഇന്ത്യക്ക് വേണ്ടി, ഇന്ത്യയുടെ ബ്രൌസര്‍.